
കോട്ടയം: പൊതുജനങ്ങളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ റസിഡന്റ് അസോസിയേഷൻസ് അപ്പക്‌സ് കൗൺസിൽ അംഗങ്ങൾക്കായി സൈബർ സുരക്ഷ, പ്രായോഗിക ജീവിതത്തിൽ എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു.
ജില്ലാ പൊലീസ് മേധാവി കെ.എം സാബു സെമിനാർ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ ഡിവൈ.എസ്.പി പി.ജ്യോതികുമാർ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി കെ.ആർ ബിജു, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.ഐ കെ.സി ഷൈൻകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |