SignIn
Kerala Kaumudi Online
Thursday, 23 July 2026 4.08 AM IST

സംസ്ഥാന ക്യാമ്പ് കോട്ടയത്ത്

കോട്ടയം: ഐപ്‌സോ സംസ്ഥാനക്യാമ്പ് 25, 26 തീയതികളിൽ കോട്ടയം തെള്ളകം ചൈതന്യ ഹാളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഐപ്‌സോ പ്രസീഡിയം മെമ്പർ ഡോ.പി.കെ. ജനാർദ്ദനക്കുറുപ്പ് പതാക ഉയർത്തും. ഐപ്‌സോ സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും.ഐപ്‌സോ നേതാക്കളായ സി.പി നാരായണൻ .

അഡ്വ.കെ.അനിൽകുമാർ, കെ.ദേവകി,ഇ.വേലായുധൻ,ഡോ.എ.ജോസ്,ബൈജു വയലത്ത് തുടങ്ങിയവർ സംസാരിക്കും.ഉച്ചകഴിഞ്ഞ് നടക്കുന്ന ക്യാമ്പിൽ ഡോ. കെ എം സീതി പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തു.

26 രാവിലെ 9.30ന് നടക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STATE CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL