
ഏറ്റുമാനൂർ: അതിരമ്പുഴ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കണെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സി.എം.എസ് കോളേജിൽ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ മന്ത്രി കെ.മുരളീധരന് നിവേദനം നൽകി. അതിരമ്പുഴ പി.എച്ച്.സിയിൽ മുഴുവൻ സമയവും ഡോക്ടർ സേവനം ഉറപ്പാക്കിയാൽ സാധാരണക്കാർക്ക് ഏറെ ഗുണകരമാകും. പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയലിൽ, പി.ജെ ജോസഫ് പാക്കുമല, സുജിത്ത് കുമാർ, ടോമി പാറപ്പുറം, ജോയ് ചെമ്പനാനി, വർഗീസ് മഞ്ചേരി കളം തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |