SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

ശമ്പള പരിഷ്‌കരണ നടപടികൾ വേഗത്തിൽ ആക്കണം എൻ.ജി.ഒ അസോസിയേഷൻ.

ngo
കേരള എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് പ്രവർത്തകയോഗം സംസ്ഥാന കമ്മി​റ്റി അംഗം റോജൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മുൻസർക്കാരിന്റെ വീഴ്ച മൂലം പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം കുടിശ്ശികയായിട്ട് രണ്ടുവർഷം കഴിഞ്ഞെന്നും, ശമ്പളം പരിഷ്‌കരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മി​റ്റി അംഗം റോജൻ മാത്യുആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് സജിനി.ടി മാത്യു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ.ഹർഷകുമാർ, ജില്ലാ ട്രഷറർ സഞ്ജയ്.എസ് നായർ, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ ജി.ആർ.സന്തോഷ് കുമാർ, ജെ.റോബി, അമ്പിൾ.പി പ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഇ.പി.ദിലീപ്, ഷാഹുൽഹമീദ്, ബ്രാഞ്ച് സെക്രട്ടറി എൻ.എച്ച്.ഹരീഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NGO ASSOCIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL