SignIn
Kerala Kaumudi Online
Monday, 10 August 2026 3.38 AM IST

ചെരിവ് കുറഞ്ഞു, ഒഴുകാൻ മടിച്ച് മീനച്ചിലാർ...

കിടങ്ങൂർ വരെ മണൽവാരി 25 അടിയിലേറെ താഴ്ത്തിയിട്ടും കരകവിഞ്ഞു

കോട്ടയം: മീനച്ചിലാറ്റിലെ മണൽ വാരാത്തതല്ല മിന്നൽപ്രളയത്തിന്ന് കാരണമെന്ന് വിദഗ്ദ്ധർ. കഴിഞ്ഞ 55 വർഷത്തിനിടയിൽ മീനച്ചിലാറ്റിൽ പനയ്ക്കപ്പാലം മുതൽ കിടങ്ങൂർ വരെ മണൽ വാരി 25 അടിയിലധികം ആറ്താഴ്ന്നു. എന്നിട്ടും ഏതാനും മണിക്കൂർ നീണ്ട മഴയിൽ മീനച്ചിലാർ കരകവിഞ്ഞു പാലായും ഈരാട്ടുപേട്ടയും കോട്ടയവും വെള്ളത്തിലായി. ആറ്റിൽ മണൽ ഇല്ലാതായതോടെ വറ്റാത്ത കിണറുകളും വറ്റി. ആറിന്റെ ചെരിവ് കുറഞ്ഞതോടെ നാലു മണിക്കൂർ കൊണ്ട് ഒഴുകിയിരുന്ന പ്രളയ ജലം ഒഴുകാൻ 12 മണിക്കൂറിലധികമെടുത്തു. സ്ലോപ്പ് കുറഞ്ഞതോടെ പരന്നൊഴുകാൻ മണൽപരപ്പില്ലാതായി. ഇതോടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കൂടുതൽ പ്രദേശങ്ങൾ കുറഞ്ഞ സമയംകൊണ്ട് പ്രളയത്തിൽ മുങ്ങുന്ന സ്ഥിതിയായി.

പരിഹാരമാർഗങ്ങൾ

നദിയുടെ സ്വാഭാവിക ചെരിവ് ഉണ്ടാകും വരെ മണലൂറ്റ് നിരോധിക്കുക.

ഇരു കരകളിലെയും കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് പഴയ വീതി പുനസ്ഥാപിക്കുക

പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴകളിലേക്ക് ഒഴുകി എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക

ചതുപ്പു നിലങ്ങൾ മണ്ണിട്ടു പൊക്കിയത് വീണ്ടെടുക്കുക

കായലിലെ ചെളിയും മണ്ണും നീക്കണം

മണ്ണും ചെളിയും വേമ്പനാട്ടുകായലിന്റെ ആഴം കുറച്ചു. മഴവെള്ളം ഉൾകൊള്ളാനാവാത്ത സ്ഥിതിയുണ്ടാക്കി.കായൽ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ദോഷകരമാവാതെ ചെളിയും മണ്ണും നീക്കണം

കൂടുതൽ കൈയേറ്റങ്ങൾ നടന്ന ഈരാറ്റുപേട്ട മേഖലയിൽ മിന്നൽപ്രളയം വരുത്തിയത് കനത്തനാശം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEENACHIL RIVER WATER LEVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL