കോട്ടയം: സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്തതായി പരാതി. ബൈക്കിനെ മറികടക്കുന്നതിനിടെ സ്വകാര്യബസ് ഹോണടിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾ ബസിന്റെ ചില്ല് തകർത്തതെന്നാണ് പരാതി. കോട്ടയം വടവാതൂരിൽ കഴിഞ്ഞദിവസം വൈകിട്ട് 4.10 ഓടെയാണ് സംഭവം. കോട്ടയത്ത് നിന്നും പാലായിലേക്ക് വരികയായിരുന്നു ബസ്. ബൈക്കിൽ സഞ്ചരിച്ചവർ ചില്ല് ഹെൽമെറ്റിനും കല്ലിനും എറിഞ്ഞ് തകർക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |