SignIn
Kerala Kaumudi Online
Monday, 17 August 2026 2.50 AM IST

പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് കേരളകൗമുദിയുടെ സ്നേഹാദരവ് 19 ന്

കോട്ടയം : പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരളകൗമുദി കോട്ടയം യൂണിറ്റ് സ്നേഹാദരവ് നൽകുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച പരിപാടി 19 ന് രാവിലെ 10 ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. സമ്മേളനം ഉദ്ഘാടനവും ആദരിക്കലും പ്രശസ്ത എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ മുഖ്യപ്രസംഗം നടത്തും. ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ സ്വാഗതവും, സീനിയർ മാർക്കറ്റിംഗ് മാനേജർ പി.ബി. ശ്രീജിത്ത് നന്ദിയും പറയും.

എസ്.എൻ.ഡി.പി യോഗം നേതാക്കളായ സുരേഷ് പരമേശ്വരൻ (കൺവീനർ,​ കോട്ടയം യൂണിയൻ)​,​ പി.വി. ബിനേഷ് (പ്രസി‌‌ഡന്റ്,​ വൈക്കം യൂണിയൻ)​,​ എം.പി. സെൻ (സെക്രട്ടറി,​ വൈക്കം യൂണിയൻ)​, ഗിരീഷ് കോനാട്ട് (പ്രസിഡന്റ്,​ ചങ്ങനാശ്ശേരി യൂണിയൻ)​,​ പി.എം. ചന്ദ്രൻ (വൈസ് പ്രസിഡന്റ്,​ ചങ്ങനാശ്ശേരി യൂണിയൻ)​, സുരേഷ് ഇട്ടിക്കുന്നേൽ (ചെയർമാൻ,​ മീനച്ചിൽ യൂണിയൻ)​, എം.ആർ. ഉല്ലാസ് (കൺവീനർ, മീനച്ചിൽ യൂണിയൻ)​, സജീവ് വയല (വൈസ് പ്രസിഡന്റ്,​ മീനച്ചിൽ യൂണിയൻ)​​, ബാബു ഇടയാടിക്കുഴി (പ്രസിഡന്റ്,​ ഹൈറേഞ്ച് യൂണിയൻ)​,​ അഡ്വ. പി. ജീരാജ് (സെക്രട്ടറി,​ ഹൈറേഞ്ച് യൂണിയൻ)​,​ അഡ്വ. ലാലിറ്റ് എസ്. തകടിയേൽ (വൈസ് പ്രസിഡന്റ്,​ ഹൈറേഞ്ച് യൂണിയൻ),​ എ.ഡി. പ്രസാദ് ആരിശ്ശേരിൽ (പ്രസിഡന്റ്,​ കടുത്തുരുത്തി യൂണിയൻ)​,​ സി.എം. ബാബു (സെക്രട്ടറി,​ കടുത്തുരുത്തി യൂണിയൻ)​,​ കിഷോർ കുമാർ (വൈസ് പ്രസിഡന്റ്,​ കടുത്തുരുത്തി യൂണിയൻ)​​, ഇ.ഡി. പ്രകാശ് (പ്രസിഡന്റ്,​ തലയോലപ്പറമ്പ് യൂണിയൻ)​,​ എസ്.ഡി. സുരേഷ് ബാബു (സെക്രട്ടറി,​ തലയോലപ്പറമ്പ് യൂണിയൻ)​,​ രഞ്ജിത് രാജപ്പൻ (വൈസ് പ്രസിഡന്റ്,​ തലയോലപ്പറമ്പ് യൂണിയൻ)​ , കെ. പത്മകുമാർ (ചെയർമാൻ,​ എരുമേലി യൂണിയൻ)​,​ പി.എസ്. ബ്രിഷ്നേവ് (കൺവീനർ,​ എരുമേലി യൂണിയൻ), സി.എസ്.ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ,​ എരുമേലി യൂണിയൻ), ബിജു മാധവൻ (പ്രസിഡന്റ്,​ മലനാട് യൂണിയൻ)​,​ വിനോദ് ഉത്തമൻ (സെക്രട്ടറി,​ മലനാട് യൂണിയൻ)​,​ വിധു എ. സോമൻ (വൈസ് പ്രസിഡന്റ്,​ മലനാട് യൂണിയൻ)​, പി.റ്റി. ഷിബു (കൺവീനർ,​ തൊടുപുഴ യൂണിയൻ)​,​ എം.എൻ. ബാബു (വൈസ് ചെയർമാൻ)​ , എം.ബി. ശ്രീകുമാർ (പ്രസിഡന്റ്,​ രാജാക്കാട് യൂണിയൻ)​,​ ലതീഷ് കുമാർ (സെക്രട്ടറി,​ രാജാക്കാട് യൂണിയൻ)​,​ ജി. അജയൻ (വൈസ് പ്രസിഡന്റ്,​ രാജാക്കാട് യൂണിയൻ)​ , സജി പറമ്പത്ത് (പ്രസിഡന്റ്,​ നെടുങ്കണ്ടം യൂണിയൻ),​ സുധാകരൻ ആടിപ്ലാക്കൽ (സെക്രട്ടറി,​ നെടുങ്കണ്ടം യൂണിയൻ)​, പി. രാജൻ (പ്രസിഡന്റ്,​ ഇടുക്കി യൂണിയൻ)​,​ സുരേഷ് കോട്ടയ്ക്കകം (സെക്രട്ടറി,​ ഇടുക്കി യൂണിയൻ)​,​ അഡ്വ. കെ.ബി. ശെൽവം (വൈസ് പ്രസിഡന്റ്,​ ഇടുക്കി യൂണിയൻ)​ പി.കെ. രാജൻ (ആക്ടിംഗ് പ്രസിഡന്റ് ,​ പീരുമേട് യൂണിയൻ)​,​ കെ.പി. ബിനു (സെക്രട്ടറി,​ പീരുമേട് യൂണിയൻ)​ എന്നിവരുടെ മഹനീയ സാന്നിദ്ധ്യം ചടങ്ങിനെ സമ്പന്നമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL