SignIn
Kerala Kaumudi Online
Thursday, 20 August 2026 3.14 AM IST

വൻമരങ്ങൾ കടപുഴകി വീണ്  റോഡ് തകർന്നു

rde

ചങ്ങനാശേരി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകി വീണ് റോഡ് തകർന്നു. വെളിയനാട് പഞ്ചായത്ത് കുമരംങ്കരി കട്ടത്തറ ദേവസ്വം സ്‌കൂൾ പഴയ ബ്ലോക്ക് റോഡിൽ കുമരംങ്കരി ഇടത്തോടിനോട് ചേർന്നുള്ള റോഡാണ് തകർന്നത്. രാത്രി എട്ടരയോടെ സംഭവം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണിത്. കടപുഴകി വീണ മരങ്ങൾ തോടിലേക്കും റോഡിലേക്കും വീണതോടെ യാത്ര തടസപ്പെട്ടു. റോഡ് തകർന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. വൻമരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് നിരവധി വീട്ടുകാരും ദുരിതത്തിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL