
കോട്ടയം: പി.എസ് ജോൺ അനുസ്മരണയോഗവും തൂഫാൻ പ്രതിജ്ഞയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പി.എസ് ജോൺ ഫൗണ്ടേഷൻ ചെയർമാൻ റ്റോമി കല്ലാനി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ, മുൻ എം.എൽ.എയും രാഷ്ട്രീയ കാര്യസമിതി അംഗവുമായ ജോസഫ് വാഴയ്ക്കൻ, മുൻ എം. എൽ.എ ഇ.എം അഗസ്തി, പി.എസ് ജോൺ ഫൗണ്ടേഷൻ പ്രസിഡന്റ് മാത്യു ജോൺ പീടികയിൽ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോ തോമസ് പായിക്കാട്, സുഷമ ശിവദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റോഷി ഫിലിപ്പ്, കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ്, ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, ദളിത് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് രവി വി.സോമൻ, പഞ്ചായത്ത് പ്രസിഡന്റ് മായ രാജമ്മ രവീന്ദ്രൻ, മാത്യു ജോൺ, അജി തകിടിയേൽ, ലിതാ ഷാജി മണ്ഡലം പ്രസിഡന്റുമാരായ റോണി വർഗീസ് കല്ലംപറമ്പിൽ, രാജേഷ് കൈടാച്ചിറ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |