SignIn
Kerala Kaumudi Online
Wednesday, 12 August 2026 8.19 PM IST

എൽഡിഎഫ് യോഗം 17ന് ചേരും, സിപിഎമ്മും സിപിഐയുമായുള്ള ചർച്ചയിൽ ധാരണ

ldf
പിണറായി വിജയനും ബിനോയ് വിശ്വവും ( ഫയൽചിത്രം)​

തിരുവനന്തപുരം : എൽ.ഡി.എഫ് യോഗം ഈ മാസം 17ന് ചേരും. ഈ മാസം 17ന് എൽ.ഡി.എഫ് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. തിങ്കൾ വൈകിട്ട് നാലുമണിക്കാണ് തിരുവനന്തപുരത്ത് യോഗം. സി.പി.ഐും സി.പി.എമ്മും തമ്മിലുള്ള ആശയവിനിമയത്തിനൊടുവിലാണ് യോഗം ചേരാൻ ധാരണയായത്.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എൽ.ഡി.എഫ് യോഗം ചേർന്നിരുന്നില്ല. തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനും മുന്നണി യോഗം ചേർന്നില്ല. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ തർക്കവും യോഗം ചേരുന്നതിന് തടസമായിരുന്നു. കൂടാതെ കൂടിയാലോചനകൾ ഉണ്ടാകുന്നില്ലെന്നും ഏകോപന കുറവും ഘടക കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയിലാണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF, LDF MEETING, CPM CPI DISCUSSION, KERALA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA