SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

പാലാ നഗരസഭ: വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 16ന്

പാലാ: നഗരസഭാ വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 16ന് നടക്കും. ഇതുസംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക അറിയിപ്പ് ഇന്നലെ രാവിലെ നഗരസഭയിൽ ലഭിച്ചു. ഇതോടെ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്കുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമായി.

നഗരവികസന മുന്നണി കൂട്ടായ്മയിൽ നിന്ന് വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ബിജു മാത്യൂസും, ടോണി തൈപ്പറമ്പിലും താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതിനാൽ സ്ഥാനാർത്ഥിയെ ഏകകണ്ഠമായി തീരുമാനിക്കാൻ അനൗപചാരിക ചർച്ചകൾ പുരോഗമിക്കുകയാണ്. തർക്കം ഒഴിവാക്കി ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെ കണ്ടെത്താനാണ് ശ്രമം. ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾ നാളെ മുതൽ ആരംഭിക്കും. വിവിധ കക്ഷി നേതാക്കളും മുന്നണി പ്രതിനിധികളും പങ്കെടുക്കുന്ന കൂടിക്കാഴ്ചകളിലൂടെ സ്ഥാനാർത്ഥി നിർണയത്തിൽ ധാരണയിലെത്തും. നഗരവികസന മുന്നണിയുടെ സ്ഥാനാർത്ഥി നിർണയമാണ് തിരഞ്ഞെടുപ്പിലെ നിർണായക ഘടകമായി വിലയിരുത്തപ്പെടുന്നത്. ചർച്ചകൾക്കൊടുവിൽ ഏകകണ്ഠ തീരുമാനം ഉണ്ടായില്ലെങ്കിൽ മുന്നണിക്കുള്ളിൽ തന്നെ മത്സരസാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

ചർച്ചകൾ സജീവം

യു.ഡി.എഫിൽ നിന്ന് കോൺഗ്രസ് അംഗം സെബാസ്റ്റ്യൻ പനയ്ക്കൽ സ്ഥാനാർത്ഥി ആയേക്കുമെന്നാണ് സൂചന. സെബാസ്റ്റ്യൻ വിസമ്മതം പ്രകടിപ്പിക്കുന്ന പക്ഷം ബിജു വരിക്കാനി, ബിജു പുളിക്കക്കണ്ടം, അഡ്വ. ബിനു പുളിക്കക്കണ്ടം എന്നിവരെയും പരിഗണിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL