
വൈക്കം : അപാരമായ ധൈഷണികതയും അനല്പമായ ഈശ്വരാംശവും ചേർന്ന് പ്രപഞ്ച സത്യങ്ങൾ തൊട്ടറിഞ്ഞ മഹാ ഋഷീശ്വരനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട്. 173 ാം മത് ചട്ടമ്പി സ്വാമി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ.നായർ മുഖ്യപ്രഭാഷണം നടത്തി. എൻ.മധു, പി.എൻ.രാധാകൃഷ്ണൻ, വേണുഗോപാൽ പി.എസ്, എം.ആർ.അനിൽ കുമാർ, പി.ജി.പ്രദീപ്, കൃഷ്ണകുമാർ, കെ.അജിത്, അഡ്വ.ശ്രീകല, എസ്.മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |