SignIn
Kerala Kaumudi Online
Thursday, 03 September 2026 3.28 AM IST

കാട്ടാനശല്യം അതിരൂക്ഷം

പീരുമേട്: മൗണ്ട്, വള്ളക്കടവ് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിതുടരുന്നു. ഏതാനും ദിവസങ്ങളായി കാട്ടാനകൾ ഇറങ്ങി വലിയ നാശമാണ് വിതയ്ക്കുന്നത്. മൗണ്ടിന് സമീപമുള്ള കൃഷിയിടങ്ങളിൽ കയറി നിരവധി കർഷകരുടെ കൃഷി ആന നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വള്ളക്കടവിൽ കൃഷി നശിപ്പിച്ച അതേ കാട്ടാനക്കൂട്ടമാണ് മൗണ്ടിലും എത്തിയത്. കൃഷിയിടത്തിൽ കയറുമ്പോൾ തന്നെ ഏലത്തട്ടകൾ ഒടിഞ്ഞ് കായും,പൂവും എല്ലാം ചവിട്ടി നശിപ്പിക്കുകയാണ് പതിവ്. ഇതിനൊപ്പം കൃഷിയിടത്തിൽ പണിതിരിക്കുന്ന കയ്യാല കെട്ടുകൾഇളകി വീഴുന്നതും പ്രതിസന്ധിയാണ്. സമീപവാസികൾ പടക്കം പൊട്ടിച്ചാണ് ആനയെ കൃഷിയിടത്തിൽ നിന്നും അകറ്റിയത്. വനപാലകർ ആനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WILD ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL