കോഴിക്കോട്: ജില്ലയിൽ കൂടുതൽ ഭൂരിപക്ഷം നേടിയത് കൊടുവള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലീംലീഗിലെ
പി.കെ. ഫിറോസ്. 36,682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫിറോസിന്റെ വിജയം. എൽ.ഡി.എഫിന്റെ സലീം മടവൂരിനെയാണ് അദ്ദേഹം തോൽപ്പിച്ചത്. കോഴിക്കോട് നോർത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. ജയന്തിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. സിപിഎമ്മിന്റെ തോട്ടത്തിൽ രവീന്ദ്രനെ 1483 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്തിലെ അഡ്വ. ഫൈസൽ ബാബു (10,795), കുന്ദമംഗലത്തെ എം.എ. റസാഖ് (13,313), കുറ്റ്യാടിയിൽ മത്സരിച്ച പാറക്കൽ അബ്ദുള്ള (10,922) എന്നീ മുസ്ലീംലീഗ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പതിനായിരം കടന്നു. 2021 ൽ ജില്ലയിൽ എ.കെ ശശീന്ദ്രനായിരുന്നു കൂടുതൽ ഭൂരിപക്ഷം. 38502.
കോഴിക്കോട് ശാന്തം,സംഘർഷരഹിതം
കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച നിമിഷം മുതൽ കോഴിക്കോട് ജില്ലയിൽ പൊതുവേ ശാന്തമായ കാലാവസ്ഥയായിരുന്നു. എവിടെയും സംഘർഷങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ല. പതിവായി ആവേശവും ഏറ്റുമുട്ടലുകളും നിറയാറുള്ള ഫലദിനം, ഇത്തവണ സമാധാനത്തിന്റെ ചുവടുപിടിച്ചു. പ്രവർത്തകരും പൊതുജനങ്ങളും പലയിടങ്ങളിലും ശാന്തരായി ആഘോഷങ്ങളിൽ മുഴുകി. പരാജയങ്ങളെ എൽ.ഡി.എഫ് നേതൃത്വം തുറന്ന മനസോടെ സ്വീകരിക്കുന്ന കാഴ്ചയാണുണ്ടായത്. പിഴവുകൾ വിലയിരുത്തി തിരുത്തി കൂടുതൽ മുന്നോട്ട് പോകുമെന്ന സന്ദേശം എൽ.ഡി.എഫ് പ്രവർത്തകരും പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |