SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.04 AM IST

ജിതിൻ ഭാസ്കറിന്റെ റിമാൻഡ് നീട്ടി

remand
remand

വടകര : കാഫിർ സ്ക്രീൻഷോട്ട് കേസിൽ റിമാൻഡിലായ ഡി.വൈ.എഫ്.ഐ നേതാവ് തിരുവള്ളൂർ സ്വദേശി ജിതിൻ ഭാസ്കറിന്റെ റിമാൻഡ് കാലാവധി വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ച കൂടി നീട്ടി. സ്ക്രീൻഷോട്ട് കേസിൽ ജൂൺ 16ന് അറസ്റ്റിലായ ജിതിൻ ഭാസ്കറിന്റെ റിമാൻഡ് കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതിനിടെ രണ്ടുതവണ ജാമ്യ ഹർജി നൽകിയെങ്കിലും വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളുകയായിരുന്നു. തുടർന്ന് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായെങ്കിലും വിധി പറഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL