SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.06 AM IST

എം.ദാസന് സ്മരണാഞ്ജലി

img
ചോറോട് എംദാസൻ ചരമദിനാചരണം എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

വടകര: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായിരുന്ന എം.ദാസന്റെ 24ാമത് ചരമവാർഷിക ദിനം ആചരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം മെഹബൂബ് പുഷ്പചക്രമർപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം ഡോ:അബ്ദുൾ അസീസ് കോറോത്ത് അദ്ധ്യക്ഷനായി. എം.ദാസന്റെ ഭാര്യയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.സതീദേവി, പി.മോഹനൻ, പി.ജയരാജൻ, കെ.കെ ലതിക, സി.ഭാസ്കരൻ, കെ.പി കുഞ്ഞമ്മദ് കുട്ടി, ടി.പി ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു. മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു. വൈകീട്ട് ചോറോട് നടന്ന പൊതുസമ്മേളനം സെക്രട്ടേറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഡോ.അബ്ദുൾ അസീസ് കോറോത്ത് അദ്ധ്യക്ഷനായി. ടി.പി ബിനീഷ്, ആർ.ഗോപാലൻ, എൻ.ബാലകൃഷ്ണൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, CPIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL