ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതി മാസാചരണ സമാപനം ഇരുവള്ളൂർ ഗവ. യു. പിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. നിനു ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സ്വപ്ന അദ്ധ്യക്ഷത വഹിച്ചു. ഷീന ചെറുവോത്ത്, രമണി.പി, യാദവ് വിൽസൺ പ്രസംഗിച്ചു. ഇ.എം. പ്രകാശൻ പദ്ധതി വിശദീകരണം നടത്തി.
ഇ.രാജൻ ക്ലാസിന് നേതൃത്വം നൽകി. പി.ഇ.സി. കോ - ഓർഡിനേറ്റർ റാണി ഷർമ്മിള സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളുടെ പരിശീലനത്തിന് നേതൃത്വം നൽകിയ അദ്ധ്യാപകൻ കെ.കെ അബ്ദുൾ ഗഫൂറിന് ഉപഹാരം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |