നരിക്കുനി: നാടക കലാകാരൻമാരുടെ സംഘടനയായ നാടകിന്റെ ചേളന്നൂർ മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി എൻ.വി. ബിജു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനിൽ പിസി പാലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ ബാബുരാജ് മായങ്ങൽ വരവ് ചെലവ് കണക്കവതരണവും നടത്തി. സംഗീത നാടക അക്കാദമി അവാർഡ് നേടിയ നിധീഷ് പൂക്കാടിനും. ഫോക് ലോർ അവാർഡ് നേടിയ യു.ടി ശ്രീധരനും ആദരവ് നൽകി നാടക് ജില്ലാ പ്രസിഡന്റ് ഗംഗാധരൻ അയാടത്തിൽ സംസാരിച്ചു. മുതിർന്ന നാടകപ്രവർത്തകരെ ഷിബു മുത്താട്ട് ആദരിച്ചു. മേഖലാ സെക്രട്ടറി സുജിത്ത് വിസ്മയ സ്വാഗതവും ബാബു നാരായണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |