ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും ബാലുശ്ശേരി കൃഷി ഭവനും സംയുക്തമായി 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം പഞ്ചായത്തിലെ കർഷകനായ ജനാർദ്ദനൻ പൂളപ്പറമ്പത്തിന്റെ കൃഷിയിടത്തിൽ തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സമീറ കുവ്വക്കാട്ടുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി കൃഷി അസി. ഡയറക്ടർ മുഹമ്മദ് ഫൈസൽ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഷൈനി അശോക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ സി മുജീബ് സ്വാഗതവും കൃഷി അസിസ്റ്റന്റ് സിന്ധു വി പി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |