പയ്യോളി: കൃഷി ഭവനും മുനിസിപ്പാലിറ്റിയും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി കുഞ്ഞാമു, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി എം ഹൈറുന്നിസ, ഷാഹിദ പുറത്തൂട്ട്, പി വി നിധീഷ്, ടി എം വിവേക്, പി കെ ഷീന, ടി കെ ഗീത, കാർഷിക വികസന സമിതി അംഗങ്ങളായ എൻ എം ഷനോജ്, മൂസ മടിയാരി, ബിനീഷ് കോട്ടക്കൽ, കൃഷി ഓഫീസർ പി ഷിബിന, കൃഷി അസിസ്റ്റന്റ് എൻ കെ ശ്രീലാൽ എന്നിവർ പ്രസംഗിച്ചു. ഞാറ്റുവേല ചന്തയിൽ വിവിധ ഇനം ഫലവൃക്ഷത്തൈകൾ, പച്ചക്കറി തൈകൾ, ജൈവവളങ്ങൾ എന്നിവ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |