SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

വിദ്യാർത്ഥികളെ അനുമോദിച്ചു

kdy4
എഞ്ചിനിയറിംഗ് പ്രവേശനം നേടിയ റസാൻ അനീസിന് കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ ഉപഹാരം നൽകുന്നു

കൊടുവളി: എം.എസ്.എസ് കൊടുവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു, വിവിധ ഉന്നത കോഴ്‌സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഉന്നത വിദ്യാഭ്യാസ മാർഗനിർദേശ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. എം.പി. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സി.ജി. ഇന്റർനാഷണൽ ചെയർമാൻ എം.എം. അബ്ദുൽ മജീദ് മോട്ടിവേഷൻ ക്ലാസ് നയിച്ചു. മുൻ എം.എൽ.എ പി.ടി.എ. റഹീം, കോതൂർ മുഹമ്മദ്, പി.ടി. മൊയ്തീൻകുട്ടി, എ.കെ. കാദർ, എം.ടി. അബ്ദുൽ മജീദ്, ഇ.സി. ഇഖ്ബാൽ, താണിക്കൽ മുഹമ്മദ്, വി. സിയാലി, എൻ. റംല എന്നിവർ പ്രസംഗിച്ചു. ഇ.സി. മുഹമ്മദ് സ്വാഗതവും ഇ.സി. ഹംസ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL