ഫറോക്ക്: ലഹരി നിർമ്മാർജ്ജന സമിതി ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിയത്ത് ഓപ്പറേഷൻ തൂഫാൻ ദി നാർക്കോഹണ്ട് ഐക്യദാർഢ്യ സംഗമം നടത്തി. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്ക്കൂളിൽ പൊലീസ് കൺട്രോൾ റൂം അസി. കമ്മിഷണർ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. ടി.പി.ഇമ്പിച്ചിക്കോയ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി മജീദ് അമ്പലക്കണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മദ്യ നിർമ്മാർജ്ജന സമിതി മലപ്പുറം ജില്ല പ്രസിഡന്റ് ഫസൽ ജിഫ്രി തങ്ങൾ, ബേപ്പൂർ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് എൻ. കെ. ബിച്ചിക്കോയ, ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെയ്‌ദ് ഹിസാമുദ്ദീൻ, പ്രധാനാദ്ധ്യാപകൻ യൂസഫ് കോഴിക്കോടൻ, പി.ടി. എ. പ്രസിഡന്റ് കെ.വി. ഹാരിസ്, അൻവർ സാദത്ത്, പി.ടി. അബ്ദുൾ റഷീദ്, സനൂപ് എൻ.കെ.തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |