SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

@ പുഞ്ചക്കൃഷിയിലെ നഷ്ടം നഞ്ചക്കൃഷിയിറക്കാൻ മടിച്ച് വയനാട്ടിലെ കർഷകർ

puncha
പുഞ്ച

കൽപ്പറ്റ: പുഞ്ച കൃഷിയിലുണ്ടായ നഷ്ടം കാരണം വരും സീസണിലെ നഞ്ച കൃഷി ഇറക്കാൻ മടിച്ച് വയനാട്ടിലെ പരമ്പരാഗത നെൽ കർഷകർ. കഴിഞ്ഞ പുഞ്ച സീസണിൽ വിതച്ച വിത്തുകളെല്ലാം കനത്ത വേനലിലും ജലക്ഷാമത്തിലും കരിഞ്ഞുണങ്ങി. പ്രതീക്ഷിച്ച വിലയും കിട്ടിയില്ല. വന്യമൃഗ ശല്യവും രൂക്ഷമായിരുന്നു. കടം വാങ്ങിയും സ്വർണം പണയം വെച്ചും കൃഷിയിറക്കിയ ഭൂരിഭാഗം കർഷകരും വിളവെടുക്കാൻ കഴിയാതെ കടക്കെണിയിലായി. മുൻ സീസണിലെ നഷ്ടം നികത്താനാവാത്ത കർഷകർ പുതിയ കൃഷിക്കായി വിത്തോ വളമോ വാങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്. മഴ കുറഞ്ഞതും ചൂട് കൂടിയതും കർഷകരുടെ ആത്മവിശ്വാസം കെടുത്തി. തൊഴിലാളി ക്ഷാമവും വളം, യന്ത്രങ്ങൾ എന്നിവയുടെ വിലയും വാടകയും കൂടിയതോടെ നെൽകൃഷിയിൽ നിന്ന് കർഷകർ പിന്നോട്ടുപോവുന്ന സ്ഥിതിയാണ്.

കാർഷിക മേഖലയ്ക്ക് തിരിച്ചടി

കർഷകരെ കൃഷിയിലേക്ക് മടക്കിക്കൊണ്ടുവരാൻ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും, മുൻവർഷങ്ങളിലെ നഷ്ടത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നുമാണ് കർഷക സംഘടനകളുടെ ആവശ്യം.

''വയനാടിന്റെ കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ നെൽവയലുകൾ പലതും ഇ തരിശുഭൂമിയായി മാറിത്തുടങ്ങി''

കൃഷി വകുപ്പ് .

'കഴിഞ്ഞ തവണ വിത്തിറക്കിയത് മുഴുവൻ വെറുതെയായി. ലക്ഷങ്ങളുടെ കടമാണ് തലയിലുള്ളത്. ഇനിയും തുക മുടക്കി നഞ്ച കൃഷി ഇറക്കിയാൽ വീണ്ടും നഷ്ടമുണ്ടാകുമോ എന്ന പേടിയുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ സഹായവും സബ്സിഡിയും ലഭിച്ചില്ലെങ്കിൽ ഇത്തവണ പാടങ്ങൾ തരിശായി കിടക്കും.'
രാഘുവരൻ, കർഷകൻ, മാനന്തവാടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL