SignIn
Kerala Kaumudi Online
Saturday, 04 July 2026 3.45 AM IST

ആനന്ദന്റെ ജീവൻ രക്ഷിക്കാൻ താമരക്കുളം കൈകോർക്കും

photo

ചാ​രും​മൂ​ട് : വൃക്കകൾ തകരാറിലായി ചികിത്സയിലുള്ള ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാനായി താമരക്കുളം ഗ്രാമം നാളെ കൈകോർക്കും. പ​ഞ്ചാ​യ​ത്തി​ന്റെ 18വാർ​ഡു​ക​ളി​ലും ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും.

താ​മ​ര​ക്കു​ളം ഒ​മ്പ​താം വാർ​ഡിൽ സു​ധാ​ഭ​വ​ന​ത്തിൽ ആ​ന​ന്ദനാണ് (42) ഇ​രുവൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലുള്ളത്. ഡ​യാ​ലി​സി​സ് ന​ട​ത്തി​ ജീവൻ നിലനിറുത്തുന്ന ആനന്ദന് വൃക്ക മാറ്റിവയ്ക്കലാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഭാ​ര്യ ശാ​ന്തി വൃ​ക്ക നൽകും. ആശുപത്രി ചെലവിന് തുക കണ്ടെത്താൻ രണ്ട് കുട്ടികളടങ്ങുന്ന ഈ കുടുംബത്തിന് കഴിയാതെ വന്നതോടെയാണ് ചികിത്സാസഹായ സമിതി രൂപീകരിച്ച് ധനസമാഹരണത്തിന് തീരുമാനിച്ചത്.

ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.എ​സ്.ഷീ​ജാ​ദേ​വി ചെ​യർ​പേ​ഴ്സ​ണും പ​ഞ്ചാ​യ​ത്തം​ഗം ബി. തു​ള​സീ​ദാ​സ് കൺ​വീ​ന​റും വൈ​സ് പ്ര​സി​ഡന്റ് റെ​നി തോ​മ​സ് ജോ​യിന്റ് കൺ​വീ​ന​റും പ​ഞ്ചാ​യ​ത്തം​ഗം മ​ധു​കു​മാർ ഖ​ജാൻ​ജി​യു​മാ​യ സ​മി​തി​യാ​ണ് ധനസമാഹരണം നടത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL