SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.38 PM IST

'കുറ്റ്യാടിയുടെ ഓർമ്മകൾ' കവർ പ്രകാശനം

news-
കുറ്റ്യാടിയുടെ ഓർമ്മകൾ ചരിത്ര ഗ്രന്ഥത്തിൻ്റെ കവർ പ്രകാശനം പി. ഹരീന്ദ്രനാഥ് നിർവ്വഹിക്കുന്നു

​കുറ്റ്യാടി: കുറ്റ്യാടിയുടെ സാമൂഹിക-സാംസ്കാരിക ചരിത്രവും നാടിന്റെ പരിണാമവും അടയാളപ്പെടുത്തുന്ന 'കുറ്റ്യാടിയുടെ ഓർമ്മകൾ' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചരിത്രകാരൻ പി.ഹരീന്ദ്രനാഥ്‌ നിർവഹിച്ചു. കുറ്റ്യാടിയുടെ പൈതൃകം അടുത്ത തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നാടിന്റെ വികസന നാൾവഴികൾ, സാംസ്കാരിക സവിശേഷതകൾ, മറക്കാനാവാത്ത വ്യക്തിത്വങ്ങൾ എന്നിവയെക്കുറിച്ചുള്ള അമൂല്യവിവരങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ എം.എൽ.എ കെ പി കുഞ്ഞമ്മദ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. മൊയ്തു കണ്ണങ്കോടൻ അദ്ധ്യക്ഷത വഹിച്ചു. അഹമദ് മൂന്നാംകൈ പുസ്തകം പരിചയപ്പെടുത്തി. ബാലൻ തളിയിൽ, എസ് എൻ ഷാനവാസ്, സെഡ്.എ. സൽമാൻ, സെഡ്.എ. സൽമാൻ, സി.കെ കരുണാകരൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL