മടവൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മടവൂർ പഞ്ചായത്ത് കൺവെൻഷൻ എഴുത്തുകാരൻ എ.പി. കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് കെ.കെ. അബ്ദുറഹിമാൻ കുട്ടി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. 75 വയസുകഴിഞ്ഞ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന അവശതയനുഭവിക്കുന്നവർക്കുള്ള കൈത്താങ്ങ് വിതരണം പഞ്ചായത്ത് ട്രഷർയു .കെ.ഭാസ്കരൻ നിർവഹിച്ചു. ഇ. അബ്ദുൽ അസീസ്, പി .ആലി, കെ.ജെ. മോളി, എൻ. കാദർ, വി.പി. മുഹമ്മദ്, വി.പി. ചന്ദ്രൻ, പി. ശ്രീധരൻ, വി.പി.. മുഹമ്മദ്, എൻ. ചോയിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |