വടകര: തലായി യുവധാര ലിസണിംഗ് സെന്റർ തെക്കയിൽ മുക്ക് അഭിനവ് മലയിൽ (അച്ചു) അനുസ്മരണവും, ബോധവത്ക്കരണ ക്ലാസും നടത്തി. എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഒ സതീശൻ്റെ അദ്ധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ, പുരുഷൻ, രാമചന്ദ്രൻ പി.കെ, രജീഷ് അക്കരോൽ എന്നിവർ പ്രസംഗിച്ചു. എടച്ചേരി പൊലീസ് എ.എസ്.ഐ രതീശ് മടപ്പള്ളി ലഹരി വിപത്ത് ബോധവത്കരണം നടത്തി. അഭിനവിന്റെ സ്മരണക്കായി കുടുംബം സ്റ്റക്ച്ചർ, ചെമ്മേരികണ്ടി നാണുവിന്റെ സ്മരണക്കായി കുടുംബം വീൽചെയർ, കട്ടിൽ, എയർബഡ് തുടങ്ങിയ ഉപകരണങ്ങൾ യുവധാരക്ക് കൈമാറി. കെ.കെ ശശി സ്വാഗതവും പി ബാലൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |