ഫറോക്ക് : കൂത്തുപറമ്പ് സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന പുഷ്പന്റെ ജീവിതത്തെ ആസ്പദമാക്കി എഴുത്തുകാരൻ ഭാനുപ്രകാശ് രചിച്ച് യുവധാര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'സഖാവ് പുഷ്പൻ " ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള സെമിനാർ " സമര സൂര്യൻ" നാളെ വൈകിട്ട് നാലിന്. ഫറോക്ക് റോയൽ അലൈൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഫറോക്ക് യംഗ് മെൻസ് ലൈബ്രറി വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ലൈബ്രറിയും പേരോത്ത് രാജീവൻ - മണ്ണടത്ത് സജീഷ് പഠന കേന്ദ്രവും സംയുക്തമായാണ് പുഷ്പന്റെ പോരാട്ട ജീവചരിത്രം ചർച്ചയാകുന്ന സെമിനാർ സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |