മുക്കം: വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കളൻതോട് എം.ഇ.എസ് കോളേജിൽ സംഘടിപ്പിച്ച ' പ്രചോദനം 2026 ' പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
കോളേജിലെ നവീകരിച്ച ലൈബ്രറിയുടെ ശിലാഫലക അനാച്ഛാദനം മന്ത്രി നിർവഹിച്ചു. ഇരുന്നൂറോളം കുട്ടികൾക്ക് മൊമൻ്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂണിവേഴ്‌സിറ്റി തലത്തിൽ അഞ്ചാം റാങ്ക് നേടിയ കോളജിലെ സൈക്കോളജി ഡിപാർട്ട്മെൻ്റിലെ അഷിയ പി യെ ക്യാഷ് അവാർഡും മൊമൻ്റോയും നൽകി ആദരിച്ചു. ഡോ.പി.എ ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സി.ടി സക്കീർ ഹുസൈൻ, എ.ടി.എം അഷ്റഫ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |