SignIn
Kerala Kaumudi Online
Thursday, 30 July 2026 4.35 AM IST

ഓപ്പറേഷൻ തൂഫാൻ: ബേപ്പൂർ ഹാർബറിൽ മിന്നൽ പരിശോധന

sathi
മിന്നൽ പരിശോധന

ബേപ്പൂർ: ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുമ്പ് ബേപ്പൂർ ഹാർബറിൽ, ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഫിഷറീസ് മറൈൻ എൻഫോഴ്സ് മെന്റ് ,കോസ്റ്റ് ഗാർഡ് , എക്സൈസ്, കോസ്റ്റൽ പൊലീസ് എന്നിവർ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ ബംഗ്ലാദേശ് ബന്ധമുണ്ടെന്ന സംശയത്താൽ വെസ്റ്റ് ബംഗാളിലെ പൾഗനാസ് സ്വദേശിയായ 44 കാരനെ കസ്റ്റഡിയിലെടുത്ത് ബേപ്പൂർ പൊലീസിന് കൈമാറി. ഫിഷറീസ് അസി. ഡയറക്ടർ ഡോ. സി. കെ മനോജിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ എൻഫോഴ്‌സ് മെന്റ് എസ്.ഐ ടി.കെ രാജേഷിന്റെ നേതൃത്വത്തിൽ സി.പി.ഒ സി.ശ്രീരാജ്, ലൈഫ് ഗാർഡുമാരായ രജേഷ് , സവാദ് , അർജ്ജുൻ , വിശ്വജിത്ത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോക്ടർ ബിജുല, കോസ്റ്റൽ പോലീസ് എസ് സി പി ഒ കുഞ്ഞബ്ദുള്ള, പ്രബീഷ്, പ്രസാദ്, സനൽ കോസ്റ്റ് ഗാർഡ് പ്രധാൻ അധികാർ എൻ.പ്രദീപ് കുമാർ, പെറ്റി ഓഫീസർ എസ് ശ്രീജു , എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL