SignIn
Kerala Kaumudi Online
Thursday, 30 July 2026 1.30 AM IST

44 ഉന്നതികളിൽ കുടിവെള്ളമെത്തിക്കും

ഇടുക്കി: ജില്ലയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന 44 ഉന്നതികളിൽ കുടിവെള്ളമെത്തിക്കുന്നതിനായുള്ള നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർദേശം നൽകി. വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് തുടങ്ങിയ വകുപ്പുകൾക്കാണ് കളക്ടറുടെ നിർദേശം. ജലജീവൻ മിഷൻപദ്ധതികളുടെയും ജില്ലാതല ജലശുചിത്വ മിഷൻ പ്രവർത്തനങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. വാട്ടർ അതോറിറ്റി, ഭൂജല വകുപ്പ്, ജലനിധി എന്നിവയാണ് ജലജീവൻ മിഷന്റെ നിർവഹണ ഏജൻസികൾ. ജില്ലാതല ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി ടി.എൻ. സജി, പൊതുമരാമത്ത് വകുപ്പ്, ജലനിധി, ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 ഭരണാനുമതി നൽകിയ

കണക്ഷനുകൾ

വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴിൽ 25509 കണക്ഷനുകൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 23579 കണക്ഷനുകൾക്കുള്ള ജോലി കരാറുകാരെ ഏൽപ്പിച്ചു. 13859 കണക്ഷനുകൾ പൂർത്തിയായി. ഉടുമ്പന്നൂർ പഞ്ചായത്തിൽ ആറ് ടാങ്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പമ്പ് സെറ്റിന്റെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. പൈനാവ് ഡിവിഷനിൽ 28381 കണക്ഷനുകൾക്കാണ് അനുമതി. 18970 കണക്ഷനുകൾക്കുള്ള ജോലികൾ കരാറുകാരെ ഏൽപ്പിച്ചു. 6761 കണക്ഷനുകളാണ് പൂർത്തീകരിച്ചത്. കട്ടപ്പന ഡിവിഷനിൽ 179829 കണക്ഷനുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ 170309 കണക്ഷനുകളുടെ ജോലികൾ കരാറുകാരെ ഏൽപ്പിച്ചു. 13978 കണക്ഷനുകൾ പൂർത്തിയായി. കട്ടപ്പന പ്രൊജക്ട് ഡിവിഷന്റെ പരിധിയിൽ 22 ജലശുദ്ധീകരണശാലകളുടെ പ്രവർത്തികളാണുള്ളത്. ഇതിൽ 3 എണ്ണം പൂർത്തിയായി. 13 എണ്ണം ടെൻഡർ നടപടികളിലാണ്. ജലനിധിയുടെ കീഴിൽ 3946 കണക്ഷനുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ 3602 കണക്ഷനുകൾ നൽകി. ഭൂജല വകുപ്പിനു കീഴിൽ 3937 ഭരണാനുമതി ലഭിച്ചത്. ഇതിൽ ആവശ്യമുള്ള 560 കണക്ഷനുകളിൽ 485 എണ്ണം പൂർത്തിയായി. കരിമണ്ണൂർ പഞ്ചായത്തിൽ 25 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ അനുമതി വേഗത്തിലാക്കാൻ കോതമംഗലം ഡി.എഫ്.ഒയ്ക്ക് നിർദേശവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL