SignIn
Kerala Kaumudi Online
Wednesday, 29 July 2026 11.26 PM IST

12കാരിയെ തട്ടിക്കൊണ്ടുപോയ കൊല്ലം സ്വദേശിക്കെതിരെ പോക്സോ കേസ്

ആലുവ: കരുമാല്ലൂരിൽ നിന്ന് 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചെറായിയിലെ ഐസ് ക്രീം വിൽപ്പനക്കാരൻ കൊല്ലം ക്ലാപ്പന വരവിള ക്രിസ്‌ത്യൻതറ വീട്ടിൽ അഭിജിത്തി (25)നെതിരെ പോക്സോ കേസ് എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനൻ പറഞ്ഞു. പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതിക്കൊപ്പം കുട്ടിയെ ആലുവ വെസ്റ്റ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ പെൺകുട്ടി അന്വേഷണ സംഘത്തോടൊപ്പം ആലുവയിലെത്തി. പ്രതി മറ്റ് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. ഇവർ തമ്മിൽ പരിചയപ്പെട്ട രീതികളും പരിശോധിക്കും.

പെൺകുട്ടിക്ക് കൗൺസലിംഗ് കൊടുത്ത ശേഷം വിശദമായ മൊഴിയെടുക്കും. രണ്ടു പേരുടെ കൈയ്യിലും മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും യുവാവിന്റെ ഫോണിലെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ലൊക്കേഷൻ കണ്ടെത്താൻ സൈബർ പൊലീസിനെ സഹായിച്ചത്. നിസാമുദ്ദീൻ ട്രെയിനിൽ കയറിയ ഇവരെ പൂനെയിൽ വച്ചാണ് ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് പിടികൂടാനായത്. കൂട്ടുകാരിയിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് പെൺകുട്ടി ശനിയാഴ്ച വീട് വിട്ടിറങ്ങിയത്. നാട്ടുകാർ പൊലീസ് സ്റ്റേഷൻ മാർച്ചിന് തയ്യാറെടുക്കുമ്പോഴാണ് കുട്ടിയെ കണ്ടെത്തിയ വിവരം അറിയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL