SignIn
Kerala Kaumudi Online
Thursday, 30 July 2026 1.55 AM IST

അഖിലകേരള പ്രസംഗമത്‌സരം

മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ്‌ ഇൻഡസ്ട്രി സംരംഭകത്വം, തൊഴിൽ എന്നി വിഷയങ്ങളെ ആസ്പദമാക്കി അഖിലകേരള പ്രസംഗമത്സരത്തിന്റെ രണ്ടാംസീസൺ 15ന് തുടങ്ങി ഓഗസ്റ്റ് 30ന് സമാപിക്കും. ബിരുദ, ബിരുദ്ധനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.ഇംഗ്ലീഷ്/ മലയാളം ഭാഷയിലാണ് മത്സരങ്ങൾ. ഓരോ കോളേജിലും നടത്തിയ ഇന്റേണൽ മത്സരത്തിൽനിന്ന് മൂന്നുവിജയികൾ ക്ലസ്റ്റർറൗണ്ടിലേക്ക് കടക്കും. ഓരോ മേഖലയിൽനിന്ന് നിയുക്ത കോളേജുകൾ മുഖേന ആയിരിക്കും ക്ലസ്റ്റർറൗണ്ടുകൾ. സെമിഫൈനൽ തേവര സേക്രഡ് ഹാർട്ട് കോളേജിലും ഗ്രാൻഡ് ഫൈനൽ മട്ടാഞ്ചേരിയിലെ ഇന്ത്യൻ ചേംബർ ഹാളിലും നടക്കും. ഇന്റേണൽ റൗണ്ടുകൾ നടത്താൻ കഴിയാത്ത കോളേജുകൾക്ക് 3 വിദ്യാർത്ഥികളെ ക്ലസ്റ്റർ റൗണ്ടിലേക്ക് നാമനിർദ്ദേശം ചെയ്യാം. ഒന്നാംസമ്മാനം 25000രൂപയും രണ്ടാംസമ്മാനം 15000രൂപയും മൂന്നാം സമ്മാനം 10000രൂപയും ആയിരിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. ഫോൺ: 9747400899 mail. secretary@iccicochin.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SPEECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL