
കോട്ടയം: സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി സൈബർ ഹണ്ട് 3.0യുടെ ഭാഗമായി ജില്ലയിൽ വ്യാപകപരിശോധന നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മ്യൂൾ ബാങ്ക് അക്കൗണ്ട് ഫ്രോഡ് കേസുകളിലും എ.ടി.എം വിത്ത്‌ഡ്രോവൽ സംബന്ധമായ തട്ടിപ്പുകളിലും ഉൾപ്പെട്ടതായി കണ്ടെത്തിയ ബാങ്ക് അക്കൗണ്ട് ഉടമകളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 9 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ, എ.ടി.എം വിത്ത്‌ഡ്രോവൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ്, കുമരകം, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ 5 കേസുകളും രജിസ്റ്റർ ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |