കണ്ണൂർ: റിട്ടയേർഡ് ഡിവൈ.എസ്.പി കെ.വി ബാബു രചിച്ച് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച 'വടക്കെ മലബാറിലെ ഗ്രാമങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ജവഹർ ലൈബ്രറിയുടെ ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി നിർവഹിച്ചു. ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ എം. രത്നകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ എസ്.ആർ.ഡി പ്രസാദ് മുഖ്യാതിഥിയായി. ഫോക്‌ലോറിസ്റ്റും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകനുമായ ഗിരീഷ് പൂക്കോത്ത് പുസ്തക പരിചയം നടത്തി. കെ.എസ്.പി.ഡബ്ല്യു.എ പ്രതിനിധി മുയ്യം രാഘവൻ പ്രസംഗിച്ചു. ഗ്രന്ഥകാരൻ കെ.വി ബാബു മറുപടി പ്രസംഗം നടത്തി. കൈരളി ബുക്സ് അസോസിയേറ്റ് എഡിറ്റർ എ.കെ ബിജുരാജ് സ്വാഗതവും രഞ്ജിത് സർക്കാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |