SignIn
Kerala Kaumudi Online
Friday, 31 July 2026 4.04 AM IST

എൻ.എസ്.എസ് പ്രകൃതി ക്യാമ്പ്

camp
ദ്വിദിന ക്യാമ്പിൽ നിന്നും

മുക്കം : ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് വയനാട്ടിൽ സംഘടി പ്പിച്ച ദ്വിദിന പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു. ട്രക്കിംഗ്, പ്രകൃതി നടത്തം മുതലായ പരിപാടികളിലൂടെ വയനാടൻ സൗന്ദര്യം അടുത്തറിയുന്നതിനൊപ്പം കൂട്ടായ്മയും ആത്മവിശ്വാസവും വളർത്തിയെടുക്കാനും വോളണ്ടിയർമാർക്ക് സാധിച്ചു. ക്യാമ്പിൽ ടീൻ ഫോർ ഗ്രീൻ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ചുരം ശുചീകരിച്ചു. സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ബോധവത്‌കരണ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് "ഒപ്പ് മരം" പദ്ധതിയും സംഘടിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. വി. നസീറ, അദ്ധ്യാപകരായ ഡോ.സുഹൈർ, ഡോ. ഷോബു രാമചന്ദ്രൻ, മിഥുൻ ജോസ്, ജോമോ ജൂലിയറ്റ് എന്നിവർ ക്യാമ്പിന് മേൽനോട്ടം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL