SignIn
Kerala Kaumudi Online
Friday, 31 July 2026 4.58 AM IST

കവർച്ചാ സംഘത്തിലെ ഒരാൾ പിടിയിൽ

mani
മണികണ്ഠൻ

കോഴിക്കോട്: ഒറ്റക്ക് നടന്ന് പോകുന്ന സ്ത്രീകളെ ലക്ഷ്യം വെച്ച് കവർച്ച നടത്തുന്ന സംഘത്തിലുൾപ്പെട്ട നരിക്കുനി ചെമ്പക്കുന്ന് സ്വദേശി പുത്തൻവീട്ടിൽ മണികണ്ഠൻ (25) പൊലീസ് പിടിയിലായി. കുന്ദമംഗലം ഇൻസ്പെക്ടർ കിരണും സംഘവും ചേർന്ന് പിടി കൂടിയത്. കഴിഞ്ഞ മാസം 19 ന് രാവിലെ വരട്ട്യാക്ക് -ചേലൂർ തടായി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഏകദേശം ഒരു പവൻ തൂക്കമുള്ള സ്വർണമാല മോട്ടോർസൈക്കിളിലെത്തിയ സംഘം കവർന്നിരുന്നു.

സംഭവത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വിവിധ ഉൾവഴികളിലൂടെ ഏകദേശം നാൽപ്പത് കിലോമീറ്റർ സഞ്ചരിച്ചാണ് നരിക്കുനിക്ക് സമീപമുള്ള മണികണ്ഠന്റെ വീട്ടിലെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇരുനൂറിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കവർച്ച സമയത്ത് വാഹനത്തിന്റെ നമ്പർ മറച്ചുവെച്ചാണ് പ്രതികൾ കവർച്ച നടത്തിയതെന്നും കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY