കോഴിക്കോട്: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പുതിയങ്ങാടി ചാലിൽ റോഡ് നടുവിലകം വീട്ടിൽ മുഹമ്മദ് സഫദിനെ (26) പന്നിയങ്കര പൊലീസ് പിടികൂടി. കഴിഞ്ഞ 28ന് രാത്രി പയ്യാനക്കൽ സ്വദേശിനിയായ യുവതി വട്ടക്കിണറിലെ തന്റെ സഹോദരന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവമുണ്ടായത്. അയൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രതി ഓടിവന്ന് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ ആക്രമിക്കുകയും, നാട്ടുകാരുടെ മുന്നിൽവെച്ച് അസഭ്യം പറയുകയും ചെയ്തു. കോഴിക്കോട് ബീച്ചിൽ വെച്ച് പന്നിയങ്കര ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിത, അതുൽ വസന്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ്, ബിനീഷ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. മോഷണ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |