SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

ഭാഷാ സമര അനുസ്മരണം

kdy1-
ആർ.എ.ടി.എഫ് സംസ്ഥാന കമ്മിററി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി.ഇസ്മാഈൽ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ സമര അനുസ്മരണ സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായീൽ ഉദ്ഘാടനം ചെയ്തു. ഭാഷാ സമരത്തിൽ പൊലീസ് മർദ്ദനമേറ്റ പി.അബ്ദുൽ ഹമീദ്, എം.എ. മുഹമ്മദ് എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ.എ.ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫാതിമ തഹ്ലിയ എം.എൽ.എ മുഖ്യാതിഥിയായി. കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ, ടി.മുഹമ്മദ് വേളം, എൻ.അലി അബ്ദുള്ള, പാലത്ത് അബ്ദുറഹിമാൻ മദനി, എം.ടി.അബ്ദുൽ ഗഫൂർ, കെ.അബ്ദുന്നാസർ മദനി, സി.ടി.മുഹമ്മദ്, ടി.കെ. അബ്ദുൽ അസീസ്, കെ.സുലൈഖ, എം.കെ. അബ്ദുൽ മജീദ്, വി. സൈനബ, കെ.പി. ബീവി,ഉമ്മർ ചെറൂപ്പ, എം.എ.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജില്ല പ്രസിഡന്റ് എം.പി. അബ്ദുൽ ഖാദർ സ്വാഗതവും സലാം കാവുങ്ങൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL