കുറ്റ്യാടി: ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ നേതൃത്വത്തിൽ ഖാദി ഓണം മേളക്ക് കുറ്റ്യാടിയിൽ തുടക്കമായി. കുറ്റ്യാടി പഴയ ബസ്റ്റാൻ്റിൽ ചരതം ബിൽഡിംഗിന് മുൻവശത്തുള്ള കെട്ടിടത്തിലാണ് മേള. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.പി സുമയ്യ അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ചാലിൽ ആദ്യവിൽപ്പന നടത്തി. വി ഷിബു, നസീറ ഫൈസൽ, ഫാത്തിമ നാസർ, നീഷ്മ,കെ.കെ നഫീസ, വി.എം മഹേഷ്, പി ജിതേഷ്, കെ.ശോഭ പ്രസംഗിച്ചു. 25 വരെ മേള നടക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |