കുറ്റ്യാടി: നിർമ്മാണ തൊഴിലാളികളെ പ്രയാസപെടുത്തുന്ന ജനവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് നിർമാണത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മരുതോങ്കര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് പി.എം സജിത്ത് സജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.കെ രാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി. വത്സൻ, കെ.ടി. രാജൻ എം.എം ചാത്തു, കെ നാണു, എന്നിവർ പ്രസംഗിച്ചു. സുനിൽ പാലോറ സ്വാഗതം പറഞ്ഞു. പി.സി പ്രകാശൻ രക്തസാക്ഷി പ്രമേയവും പി.പി സന്തോഷ് അനുശോചന പ്രമേയവും പി സി പ്രശാന്ത് സംഘടന പ്രമേയവും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |