വടകര: വിപണി വില നിയന്ത്രിക്കുന്നതിനും സാധാരണക്കാർക്ക് ന്യായവിലയിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നതിനുമായി സപ്ലൈകോ ഓണം ഫെയർ വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ തുടങ്ങി. ഓണം ഫെയറും ആദ്യവിൽപ്പനയും മുനിസിപ്പൽ വൈസ് ചെയർമാൻ കെ എം ഷൈനി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബി രശ്മി അദ്ധ്യക്ഷത വഹിച്ചു. ഡിപ്പോ മാനേജർ ടി വി നിജിൻ, സതീശൻ കുരിയാടി, ടി പി ഗോപലൻ, പ്രദീപ് ചോമ്പാല , രവീ(ന്ദൻ അടിയേരി, പറമ്പത്ത് രാജൻ, കെ പ്രകാശൻ, സൂപ്പർ മാർക്കറ്റ് മാനേജർ സി കെ സോന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |