കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണച്ചന്ത കുന്ദമംഗലം പഴയ സ്റ്റാൻഡിന് സമീപത്ത് തുടങ്ങി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളാണ് ഓണച്ചന്തയിലെ പ്രധാന ആകർഷണം. സി.ഡി.എസ് ചെയർപേഴ്‌സൺ ഒ.കെ. സുലൈഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീറ ഷമീർ, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകൻ, ടി.കെ. ഹിതേഷ് കുമാർ, എം. ബാബുമോൻ, ശ്രീബ പുൽക്കുന്നുമ്മൽ, ഷൈജ വളപ്പിൽ, കെ.പി. അബ്ബാസ്, ബിജു പൂതക്കണ്ടി, സജീവ് കുമാർ പാണ്ട്യാല, അസ്ബിജ സക്കീർ ഹുസൈൻ, ബാബു നെല്ലൂളി, ഒ. സലിം, സുധീർ കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |