SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

കെ.എസ്.കെ.ടി.യു വില്ലേജ് ഓഫീസ് മാർച്ച്‌

kdy5
Kdy5 ക്ഷേമ പെൻഷനുകൾ ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവിനെതിരെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ കെ. എസ്. കെ.ടി.യു നേതൃത്വത്തിൽ നരിക്കുനി വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം കക്കോടി ഏരിയ സെക്രട്ടറി പി.കെ.ഇ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മടവൂർ: സഹകരണ ബാങ്ക് മുഖേന ഗുണഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചു നൽകിയിരുന്ന ക്ഷേമ പെൻഷനുകൾ ദേശസാത്കൃത ബാങ്കുകളിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവിനെതിരെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ കെ. എസ്. കെ.ടി.യുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി. നരിക്കുനി വില്ലേജ് ഓഫീസ് മാർച്ച് സി.പി.എം കക്കോടി ഏരിയ സെക്രട്ടറി പി.കെ.ഇ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. കിഴക്കോത്ത് വില്ലേജ് ഓഫീസ് മാർച്ച് സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. എം.ബാബുരാജ്, കെ.ദാസൻ, കെ. ഖമറുൽ ഹക്കിം എന്നിവർ പ്രസംഗിച്ചു. ബിജു സ്വാഗതവും കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL