SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

ഓണാഘോഷം വിളംബര ജാഥ

onam
ഓണാഘോഷം

കോഴിക്കോട്: വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായ വിളംബര ജാഥ നാളെ മൂന്നിന് ആരംഭിക്കും. കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച് ബീച്ചിലെ മെയിൻ സ്റ്റേജ് വരെയാണ് വിളംബര ജാഥ. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മേയർ, ജില്ലാ കളക്ടർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ യൂണിറ്റുകൾ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഹരിതകർമ്മസേന, മാദ്ധ്യമ പ്രവർത്തകർ, കലാ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ, സർക്കാർ ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കലാരൂപങ്ങൾ, നൃത്തനൃത്യങ്ങൾ, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെയാകും വിളംബര ജാഥ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL