SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

പൗർണമി തിയറ്റേഴ്സ് ഓണാഘോഷം

onam
ഓണാഘോഷം

വടകര: ഓർക്കാട്ടേരി പൗർണമി തിയറ്റേഴ്സ് ഓണാഘോഷം വിവിധ മത്സരങ്ങളോടെ നടത്തി. പൂക്കള മത്സരത്തിൽ മനോജൻ താപ്പു വൈകിലശ്ശേരി ഒന്നാം സ്ഥാനവും രമണി ചാത്തോത്ത് ഏറാമല രണ്ടാംസ്ഥാനവും നേടി. കമ്പവലി മത്സരം ഒന്നാം സ്ഥാനം മലബാർവാടിക്കൂട്ടം, രണ്ടാം സ്ഥാനം ലിയോ ക്ലബും നേടി പ്രച്ഛന്ന വേഷമത്സരം ഒന്നാംസ്ഥാനം രുഗ്മ വി പ്രകാശ് ഏറാമല, ഷീബ സി കെ രണ്ടാം സ്ഥാനവും നേടി. സാംസ്കാരിക സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ വടംവലി മത്സരങ്ങളിൽ നാഷണൽ ചാമ്പ്യൻഷിപ്പ് നേടിയ അമയ കെ പൗർണമിയെ ആദരിച്ചു. വിവിധ മത്സര വിജയികൾക്ക് ഏറാമല ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എം കെ ഭാസ്കരൻ സമ്മാനങ്ങൾ നൽകി. പ്രസിഡന്റ് എൻ ബാബു അദ്ധ്യക്ഷത വഹിച്ചു. കണ്ടോത്ത് നാരായണൻ സ്വാഗതവു മമ്പള്ളി സുനി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL