SignIn
Kerala Kaumudi Online
Sunday, 31 May 2026 8.20 AM IST

സ്കൂൾ കെട്ടിടം

f

തിരൂരങ്ങാടി : തേഞ്ഞിപ്പലം എളമ്പുലാശ്ശേരി എൽ.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹെഡ്മിസ്ട്രസ് പി.എം. ഷർമ്മിളയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്ത് അദ്ധ്യക്ഷത വഹിച്ചു . വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. പ്രമോദ്, സ്‌കൂൾ ബിൽഡിംഗ് നിർമ്മാണത്തിന് നേതൃത്വം കൊടുത്ത എൻജിനീയർ കെ.വി. മുരളീധരൻ, പ്രധാനാദ്ധ്യാപിക പി.എം. ഷർമിള എന്നിവർക്ക് എം.എൽ.എ ഉപഹാരങ്ങൾ സമർപ്പിച്ചു. ചടങ്ങിൽ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ്, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.
പീയൂഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL