താനൂർ:കെ പുരം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം സെക്രട്ടറി വി.വി. സത്യാനന്ദനെ തിരൂർ ജെ.സി.ഐ പ്രവർത്തകർആദരിച്ചു. സാമൂഹിക സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ കാര്യക്ഷമമായ ഇടപെടലുകളാണ് സത്യാനന്ദൻ നടത്തുന്നതെന്ന് വിലയിരുത്തി. തിരൂർ ജെ.സി.ഐ പ്രസിഡന്റ് അഷ്റഫ് ചേലാടൻ പൊന്നാടയണിയിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് സി. മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. ട്രയിനർ കബീർ റിഫാഹി മുഖ്യാതിഥിയായി. അൻവർ സാദത്ത്, നജീബ, പി. മാധവൻ, രാധ മാമ്പറ്റ, നുസൈബ, ടി.വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.എച്ച് സുഭദ്ര സ്വാഗതവും വി.വി സത്യാനന്ദൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |