
മട്ടാഞ്ചേരി: സാങ്കേതികവും നിയമനുസൃതവുമായ മാറ്റങ്ങൾ വാണിജ്യ വ്യാപാര മേഖല ഉൾക്കൊണ്ട് മുന്നേറണമെന്ന് ജില്ലാ കളക്ടർ പ്രിയങ്ക പറഞ്ഞു. 3 ജില്ലകൾ കേന്ദ്രീകരിച്ചാണ് സംസ്ഥാന സർക്കാർ വ്യവസായിക സേവന വികസനം ലക്ഷ്യമിടുന്നത്. 290 ഓളം ഓൺലൈൻ സേവനങ്ങളിലൂടെ സുതാര്യതയോടെ വ്യവസായിക വാണിജ്യ മുന്നേറ്റമാണ് ല ക്ഷ്യമിടുന്നു. ഇതിനായി പ്രത്യേക പോർട്ടലുമൊരുക്കുന്നു. കൊച്ചിയിൽ അടുത്ത വാരം വ്യവസായിക പ്രതിനിധികളുടെ യോഗം നടത്തും. ഇന്ത്യൻ വാണിജ്യ വ്യവസായ മണ്ഡലത്തിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. യോഗത്തിൽ വാണിജ്യ മണ്ഡലം പ്രസിഡന്റ് രാജ് കുമാർ ഗുപ്ത അദ്ധ്യക്ഷനായി. ചിരാഗ് ഷാ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |