SignIn
Kerala Kaumudi Online
Wednesday, 15 July 2026 1.19 AM IST

 പേവിഷ ബാധ സംശയിക്കുന്ന തെരുവ് നായയെ പിടികൂടി

dog-kodikkulamfinal

തൊടുപുഴ: കോടിക്കുളത്തുനിന്നും പേവിഷ ബാധ സംശയിക്കുന്ന അക്രമാസക്തനായി കണ്ടെത്തിയ തെരുവ് നായയെ ജില്ലാഅനിമൽ റെസ്‌ക്യു സംഘം പിടികൂടി. പഞ്ചായത്തിലെ എട്ടാംവാർഡിൽ നിന്നും സംഘാംഗങ്ങളായ കീർത്തിദാസ്, മഞ്ജു ഓമന എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ നായയെ പിടികൂടിയത്. 10 ദിവസത്തെ നിരീക്ഷണത്തിനായി ഇതിനെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സുപ്രീംകോടതിയുടെ പ്രധാനഉത്തരവ് പ്രകാരം ഷെൽട്ടർ സംവിധാനം നിർമിക്കണമെന്ന ഉത്തരവുണ്ടെങ്കിലും പലയിടത്തും സ്ഥലം ഇല്ലാത്തത് പ്രശ്നമാണ്. മാത്രമല്ല കണ്ടുപിടിക്കുന്ന പലസ്ഥലങ്ങളിലും ജനങ്ങൾതന്നെ പലവിധ എതിർപ്പുകൾ ഉന്നയിക്കുന്നതിനാൽ ഇവയെ എവിടെ പാർപ്പിക്കും എന്ന ആശങ്കയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലയിലെ അനിമൽ റെസ്‌ക്യു ടീം അംഗങ്ങളും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL